Your Image Description Your Image Description

കോഴിക്കോട്: കാര്‍ഷിക സൊസൈറ്റിയുടെ പേരില്‍ കോടികളുടെ വെട്ടിപ്പ്. സംഭവത്തിൽ കോഴിക്കോട് കുമാരസ്വാമി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ജില്ലാ ലേബര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൗസൈറ്റിയുടെ പ്രസിഡന്റായിരുന്ന കുരുവട്ടൂര്‍ സ്വദേശി കെ. ഷാഗിലിനെ അറസ്റ്റ ചെയ്തു.

നിരവധിയാളുകളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച തുകയില്‍ ഇയാൾ വെട്ടിപ്പ് നടത്തിയതായി ക്രൈം  ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇയാളെ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പ്രമോദും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

2022ലാണ് കേസിനാസ്പദമായ പരാതി ലഭിക്കുന്നത്.  സൊസൈറ്റിയില്‍ തങ്ങള്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകര്‍ കാക്കൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.  തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.  രണ്ട് കോടിയോളം രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ടെന്ന് ബോധ്യമായതിനാല്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. കാറ്റ്‌കോസ് എന്ന പേരിലാണ് കാര്‍ഷിക സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *