Your Image Description Your Image Description
Your Image Alt Text

എം.എ നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യർ ഇൻ അറേബ്യ. അയ്യര് കണ്ട ദുബായ് എന്ന പേര് അയ്യർ ഇൻ അറേബ്യ എന്നാക്കി പിന്നീട് മാറ്റുകയായിയുന്നു. ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ആണ് അയ്യർ ഇൻ അറേബ്യ എന്ന ചിത്രവുമായി എം.എ നിഷാദ് വരുന്നത്. ചിത്രത്തിലെ താരങ്ങളായ ഷൈൻ ടോം ചാക്കോ, സുനിൽ സുഖദ, ബിജു സോപാനം എന്നിവർ  ഒന്നിച്ച ഒരു പ്രൊമോഷൻ വീഡിയോ വഴിയാണ് പേരുമാറ്റം അറിയിച്ചത്.

ഒരു മുഴുനീള കോമഡി എന്റർടൈനർ ആണ് ചിത്രം. നീണ്ട നാളുകൾക്ക് ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും അയ്യർ ഇൻ അറേബ്യക്ക് ഉണ്ട്. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി,ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *