Your Image Description Your Image Description

ഗാർഹിക തൊഴിൽനിയമങ്ങൾ ലംഘിച്ചതിന് യു.എ.ഇ.യിലെ 153 തൊഴിലുടമകൾക്ക് 50,000 ദിർഹംവരെ പിഴചുമത്തിയതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അധികൃതർ അറിയിച്ചു. ഇവർ ഉടമസ്ഥരായ സ്ഥാപനങ്ങളിലെ തൊഴിലാളികൾ മറ്റുള്ളവർക്കുവേണ്ടി ജോലിചെയ്തതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുമായി സഹകരിച്ച് നടത്തിയ രണ്ടുമാസത്തെ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. ഗാർഹിക തൊഴിലാളികളെ അനധികൃതമായി ജോലിചെയ്യിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *