Your Image Description Your Image Description
Your Image Alt Text

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘സർട്ടിഫൈഡ് ഓട്ടിസം സെന്റർ’ പദവി ലഭിച്ചു.ഈ പദവി ലഭിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ദുബായ്. നിശ്ചയദാർഢ്യമുള്ളവർക്കായി നല്ല യാത്രാനുഭവങ്ങൾ നൽകുന്നതിന് വിമാനത്താവളം സ്വീകരിച്ച നടപടികളിലൂടെയാണ് ചരിത്രപരമായ നേട്ടം കൈവരിച്ചത്.

യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകാനുള്ള പ്രതിബദ്ധതയാണ് നേട്ടത്തിൽ പ്രതിഫലിക്കുന്നതെന്ന് ദുബായ് വിമാനത്താവളങ്ങളുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മാജിദ് അൽ ജോകർ പറഞ്ഞു. യു.എ.ഇ. വിഷൻ 2021, ദുബായ് പ്ലാൻ 2021 എന്നിവയ്ക്ക് അനുസൃതമായി ലോകത്തിലെ മുൻനിര നിശ്ചയദാർഢ്യ സൗഹൃദ നഗരമാക്കി എമിറേറ്റിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *