Your Image Description Your Image Description
Your Image Alt Text

കോട്ടയം : സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭ്യമുഖ്യത്തിൽ ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ‘പാസ്വേഡ്’ സംഘടിപ്പിച്ചു. ന്യൂനപക്ഷ വിദ്യാർഥികളുടെ സമഗ്രവികസനമാണ് ക്യാമ്പിന്റെ ലക്ഷ്യം. ഭരണങ്ങാനം ഓശാന മൗണ്ടിൽ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ്. നായർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി സി.സി.എം.വൈ. പ്രിൻസിപ്പൽ ഡോ. പുഷ്പ മരിയൻ അധ്യക്ഷയായി.

മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, തൊടുപുഴ സി.സി.എം.വൈ. പ്രിൻസിപ്പൽ ഡോ. അനിത ഐസക്, ജിഷ പി. അസീസ് എന്നിവർ പങ്കെടുത്തു.

പാസ്വേഡിന്റെ ആദ്യഘട്ടമായ ട്യൂണിംഗിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. സമാപന സമ്മേളനം ജനുവരി 21ന് വൈകിട്ട് മൂന്നിന് നടക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ സി.സി.എം.വൈ. പ്രിൻസിപ്പൽ ഡോ. അനിത ഐസക് അധ്യക്ഷയാകും. ഗ്രാമപഞ്ചായത്തംഗം ലിസമ്മ ഷാജൻ, ഡോ. പുഷ്പ മരിയൻ, ഷംനാസ് സലാം എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *