Your Image Description Your Image Description
Your Image Alt Text

കോണ്‍ഗ്രസ്സിന് ബിജെപിയോട് പണ്ടേ പ്രേമമാണ്. അത് ഒളിഞ്ഞും തെളിഞ്ഞും വ്യക്തവുമാണ്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തിക്കുന്നത് തന്നെ ബിജെപിക്ക് കളം ഒരുക്കാനാണ്, ഒരിക്കലും കോണ്‍ഗ്രസ്സിന്റെ ശത്രുവല്ലാ ബിജെപി , അന്നും ഇന്നും എപ്പോഴും കമ്മ്യൂണിസ്റ്റുക്കാരാണ് അവരുടെ ശത്രുക്കള്‍. കമ്മ്യൂണിസ്റ്റുക്കരെ ഇല്ലാതെയാക്കുന്നതിനും, താറടിക്കുന്നതിനുമായി ഏത് വര്‍ഗ്ഗീയ പാര്‍ട്ടിക്കാരുടെയും പാത്രത്തില്‍ കയ്യിടാന്‍ മടി ഇല്ലാത്തവരാണ് കോണ്‍ഗ്രസസ്ുക്കാര്‍ എന്നതില്‍ യാതൊരു സംശയവുമില്ലാ, താമരക്കു കൂട്ടായി കൈപ്പത്തി എന്നും ഉണ്ടാകും. അതുകൊണ്ടുതന്നെ തമര വാടി പോകാതെ ഇരിക്കേ ണ്ടത് കൈപ്പതത്ിയുടെ ഉത്തരവാദിത്വമാണ്, ആ ഉത്തരവാതിത്വം കാണിക്കല്‍ ആകാം ഒരുപക്ഷേ ഡല്‍ഹിയിലേക്ക്ുള്ള സമര പോരാട്ടത്തില്‍ പ്രതിപക്ഷം മുടന്തന്‍ ന്യായങ്ങള്‍ നിരത്തി പങ്കെടുക്കില്ലാ എന്ന തീരുമാനം എടുത്തിരിക്കുന്നത്.

കേന്ദ്ര അവഗണനയ്ക്കെതിരായ ഈ സര്‍ക്കാര്‍ പ്രതിഷേധത്തില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പങ്കെടുക്കില്ലെന്ന തീരുമാനം പ്രതിപക്ഷത്തിന് തിരിച്ചടിയാകും എന്നതില്‍ സംശയമില്ലാ, ബിജെപിയുടെ മുന്നില്‍ സമരം ചെയ്യാന്‍ മുട്ടുവിറയ്ക്കുന്നുവെന്ന് പറയാനുള്ള നാണക്കേടുകൊണ്ടാണ് ‘രാഷ്ട്രീയ’ കാരണം എന്ന തൊടുന്യായം പ്രതിപക്ഷം ഇറക്കുന്നത്. അര്‍ഹമായ വിഹിതം നല്‍കുന്നില്ലെന്ന വാസ്തവത്തെ പ്രതിപക്ഷം നിഷേധിക്കുന്നില്ല. പ്രതിസന്ധിഘട്ടത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാത്തത് എന്തുകൊണ്ടെന്ന ഗൗരവമേറിയ ചോദ്യത്തിന് കൃത്യമായ മറുപടിയുമില്ല.

പതിനഞ്ചാം ധന കമീഷന്‍ കേരളത്തിനുള്ള വിഹിതം വെട്ടിക്കുറച്ചെന്ന് സമ്മതിക്കുന്ന പ്രതിപക്ഷം 2011-ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ വിഹിതം നിശ്ചയിക്കുന്നതിനെയും എതിര്‍ക്കുകയാണ്. കേന്ദ്ര അവഗണനയ്ക്കെതിരെ തങ്ങളുടെ എംപിമാര്‍ കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നല്‍കിയെന്നും കൂട്ടിച്ചേര്‍ക്കുന്നു. അവഗണനയില്‍ തര്‍ക്കമില്ലെങ്കിലും മുഴുവന്‍ പ്രതിസന്ധിയും കേന്ദ്രംമൂലമല്ല, ധൂര്‍ത്ത് എന്നിങ്ങനെ ബാലിശമായ വാദങ്ങളാണ് സമരം ബഹിഷ്‌കരിക്കാന്‍ കണ്ടെത്തിയത്.

സംസ്ഥാനം നികുതി പിരിക്കുന്നില്ലെന്ന് പറയുന്നവര്‍ നിതി ആയോഗിന്റെ കണക്കുകളും കഴിഞ്ഞ വര്‍ഷങ്ങളിലെ നികുതിസമാഹരണവും പരിശോധിക്കണം. നികുതിപിരിവ് എത്രശക്തമാക്കിയാലും ഇവിടത്തെ പ്രതിസന്ധി തീരില്ലെന്ന് വസ്തുതകള്‍ ബോധ്യമുള്ള ആര്‍ക്കും മനസ്സിലാകും. മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് നേതാക്കള്‍ക്കും സര്‍ക്കാരിനുമെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന കുല്‍സിത നീക്കങ്ങള്‍ക്കു പിന്നില്‍ അണിനിരക്കുന്നത് ആരൊക്കെയാണെന്ന് കൂട്ടിവായിച്ചാല്‍ ഈ നിലപാടിന്റെ മറുപടിയാകും.

കേന്ദ്രമന്ത്രിയുള്‍പ്പെടെ ഇടപെട്ട് ആദായനികുതിവകുപ്പില്‍ സ്വാധീനിച്ച് ചില വ്യാജഉത്തരവുകള്‍ പുറപ്പെടുവിക്കുന്നു. യുഡിഎഫ് പത്രം അത് കൊട്ടിഘോഷിക്കുന്നു. തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് ഇഡിയെയും സിബിഐയെയും സ്വാഗതം ചെയ്യുന്നു. ഈ കൂട്ടുകച്ചവടത്തിന് നില്‍ക്കുമ്പോള്‍ കേന്ദ്രവിരുദ്ധ സമരത്തിനു പോയാല്‍ വിവരം അറിയുമെന്ന് മറ്റാരേക്കാള്‍ നന്നായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാം. ഒന്നിച്ചുനിന്നാല്‍ കേരളത്തിനുണ്ടാകാവുന്ന നേട്ടത്തേക്കാള്‍ വലുതാണ് പ്രതിപക്ഷത്തിന് ഈ രാഷ്ട്രീയ കാരണം. അതുതന്നെയാണ് ബഹിഷ്‌കരണത്തിന്റെ രഹസ്യവും.

അതേസമയം കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ എല്‍ഡിഎഫ് സമരം പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേരളം നികുതി പിരിക്കാത്തതിനാലും കൃത്യമായ കണക്ക് നല്‍കാത്തതിനാലുമാണ് കേന്ദ്രവിഹിതം ലഭിക്കാത്തതെന്നായിരുന്നു മറുപടി. കേന്ദ്രത്തിന്റെ അവഗണനയുണ്ട്. അത് 15-ാം ധനകമീഷന്റെ വിഹിതം കുറഞ്ഞതുമാത്രമാണ്. ബാറില്‍നിന്നും സ്വര്‍ണത്തില്‍നിന്നും സര്‍ക്കാര്‍ നികുതി പിരിക്കുന്നില്ല. കേന്ദ്രത്തിനെതിരെ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ലെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *