Your Image Description Your Image Description

ലക്ട്രിക് വാഹന (ഇവി) വിഭാഗത്തിൽ ആഡംബരത്തിന്റെ ഒരു പുതിയ യുഗം വിളിച്ചറിയിച്ച് റോൾസ് റോയ്സ് സ്പെക്ടർ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്‍തു. 7.5 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള, ടു-ഡോർ ഇലക്ട്രിക് കൂപ്പെ, ഇന്ത്യയിലെ സ്വകാര്യ വാങ്ങുന്നവർക്കുള്ള ഏറ്റവും ചെലവേറിയ ഇവി ഓഫറാണ്.

രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 102kWh ബാറ്ററിയാണ് സ്‌പെക്‌ടറിന്‍റെ കരുത്ത്. 585 ബിഎച്ച്‌പിയുടെ സംയുക്ത പവർ ഔട്ട്‌പുട്ടും 900 എൻഎം ടോർക്ക് സൃഷ്‍ടിക്കും ഈ എഞ്ചിൻ. വെറും 34 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ നിറയ്ക്കാൻ ശേഷിയുള്ള ചാർജ്ജറാണ് സ്പെക്‌ട്രറിന്‍റെ ബാറ്ററി ചാർജ് ചെയ്യുന്നത്. 50kW DC ചാർജറിന് 95 മിനിറ്റിനുള്ളിൽ ഇതേ നേട്ടം കൈവരിക്കാൻ കഴിയും. ഇത് ഡബ്ള്യുഎൽടിപി സൈക്കിളിൽ 530km റേഞ്ച് സ്‌പെക്‌റ്റർ വാഗ്ദാനം ചെയ്യുന്നുവെന്ന് റോൾസ് റോയ്‌സ് അവകാശപ്പെടുന്നു. കൂടാതെ വെറും 4.5 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിമി വരെ വേഗം ആർജ്ജിക്കാൻ കഴിയും.

2,890 കിലോഗ്രാം ഭാരമുള്ള, ആഡംബരത്തിന്റെ ആർക്കിടെക്ചർ എന്നറിയപ്പെടുന്ന റോൾസ് റോയ്‌സിന്‍റെ ഓൾ-അലൂമിനിയം സ്‌പേസ് ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് സ്‌പെക്ടർ നിർമ്മിച്ചിരിക്കുന്നത്. ഗോസ്റ്റ്, കള്ളിനൻ, ഫാന്റം തുടങ്ങിയ സ്റ്റേബിൾമേറ്റുകളുമായി ഈ പ്ലാറ്റ്‌ഫോം പങ്കിടുന്നു. റോൾസ് റോയ്‌സ് സ്‌പെക്‌റ്റർ അതിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ കാഠിന്യത്തിൽ 30 ശതമാനം വർദ്ധനവ് അവകാശപ്പെടുന്നതിലൂടെ സ്വയം വേറിട്ടുനിൽക്കുന്നു. ഫോർ വീൽ സ്റ്റിയറിംഗും ആക്ടീവ് സസ്പെൻഷൻ സംവിധാനവും ഇതിലുണ്ട്.

സ്പെക്‌ടറിന്‍റെ ഇന്‍റീരിയറിൽ വിപുലമായ ഫീച്ചറുകളാൽ അലങ്കരിച്ച, അത്യാധുനികത ലഭിക്കുന്നു. എല്ലാ വാഹന പ്രവർത്തനങ്ങളിലേക്കും സമഗ്രമായ പ്രവേശനം പ്രദാനം ചെയ്യുന്ന, കണക്റ്റഡ് കാർ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച പുതിയ ഡിജിറ്റൽ ഇന്റർഫേസായ പുതിയ ‘സ്പിരിറ്റ്’ സോഫ്‌റ്റ്‌വെയർ പ്ലാറ്റ്‌ഫോമാണ് ശ്രദ്ധേയമായ ഘടകം. ഒരു ഡാഷ്‌ബോർഡ് പാനൽ, ‘സ്പെക്ടർ’ നെയിംപ്ലേറ്റ്, മേൽക്കൂരയിൽ സ്റ്റാർലൈറ്റ് ലൈനർ, 5,500 പ്രകാശിത നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ച ഡോർ പാഡുകൾ, വാതിലുകൾക്ക് ഓപ്ഷണൽ വുഡ് പാനലിംഗ്, പുനർരൂപകൽപ്പന ചെയ്ത സീറ്റുകൾ, മറ്റ് ആഡംബര വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ശ്രദ്ധേയമായ ഇന്റീരിയർ സവിശേഷതകൾ.

Leave a Reply

Your email address will not be published. Required fields are marked *