Your Image Description Your Image Description

 ബ്രാൻഡ് അംബാസഡറായി സൂപ്പർസ്റ്റാർ മഹേഷ് ബാബുവുമായി ഒപ്പുവെച്ചു
 2023 – 24-ൽ എക്കാലത്തെയും ഉയർന്ന വരുമാനം
 2027-ഓടെ ദക്ഷിണേന്ത്യയിലുടനീളം 50 എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ തുറക്കും
 2024-25ൽ ദക്ഷിണേന്ത്യയിൽ 50% വിൽപ്പന വളർച്ച ലക്ഷ്യമിടുന്നു

ഇന്ത്യയിലെ ലൈഫ്‌സ്‌റ്റൈൽ ഔട്ടർവെയർ & ഇന്നർവെയർ ബിസിനസിലെ ഏറ്റവും വിശ്വസനീയമായ പേരുകളിലൊന്നായ ഡോളർ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇന്ന് ദക്ഷിണേന്ത്യൻ വിപണികളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് പങ്കുവച്ചു. ഒരു സുപ്രധാന ചുവടുവയ്പ്പെന്ന നിലയിൽ, ഡോളർ ഇൻഡസ്ട്രീസ് അവരുടെ ദക്ഷിണേന്ത്യയ്ക്കുള്ള ബ്രാൻഡ് അംബാസഡറായി സൂപ്പർസ്റ്റാർ ശ്രീ മഹേഷ് ബാബു വുമായി ഒപ്പുവച്ചു.

1972-ൽ ദീർഘവീക്ഷണമുള്ള ശ്രീ. ദിൻ ദയാൽ ഗുപ്തയുടെ നേതൃത്വത്തിൽ ഭാവാനി ടെക്‌സ്റ്റൈൽസ് എന്ന പേരിൽ പ്രയാണമാരംഭിച്ച ഡോളർ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇപ്പോൾ ഇന്ത്യയിലെ ബ്രാൻഡഡ് ഹോസിയറി വിഭാഗത്തിൻ്റെ 15% വിപണി വിഹിതം കൈവശം വയ്ക്കുന്ന ഗ്രൂപ്പ് വാർഷികാടിസ്ഥാനത്തിൽ 11% – 12% വളർച്ചയാണ് ലക്ഷ്യമിടുന്നത്. തങ്ങളുടെ വിഷൻ സൗത്ത് ഇന്ത്യ തന്ത്രത്തിന്റെ ഭാഗമായി, ഡോളർ ഇൻഡസ്ട്രീസ് ഈ വർഷത്തെ അപേക്ഷിച്ച് ദക്ഷിണ വിപണിയിൽ നിന്നുള്ള വിൽപ്പനയിൽ ഏകദേശം 50% വളർച്ച ലക്ഷ്യമിടുന്നു.

“ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ദക്ഷിണേന്ത്യൻ വിപണികളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്, കൂടാതെ ഞങ്ങളുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ഡോളറിൽ നിന്നും ഉപഭോക്താക്കൾ സ്വീകരിച്ചു. ഇവിടുത്തെ സ്വീകാര്യത ഈ വിപണികളിലെ ഞങ്ങളുടെ വിൽപ്പന വളർച്ചയിൽ നിന്ന് വ്യക്തമാണ്. ഞങ്ങളുടെ ആഭ്യന്തര വിൽപ്പന ഈ വിപണികളിൽ നിന്ന് അടുത്തിടെ വർദ്ധിച്ചിട്ടുണ്ട്, അതിപ്പോൾ ഏകദേശം 8% ആണ്. ഇപ്പോൾ മഹേഷ് ബാബു ദക്ഷിണേന്ത്യൻ വിപണിയുടെ ബ്രാൻഡ് അംബാസഡറാകുന്നതോടെ, ഞങ്ങളുടെ ബ്രാൻഡ് പ്രാധാന്യവും വിൽപ്പനയും കൂടുതൽ വർധിപ്പിക്കുന്നതിനുള്ള ഒരു ഉത്തേജകമായി പ്രവർത്തിക്കും. അങ്ങേയറ്റം ബുള്ളിഷ് ആയ ഞങ്ങൾ, ആഭ്യന്തര വരുമാനത്തിൻ്റെ 20% സൗത്ത് മാർക്കറ്റിൽ നിന്ന് നേടാനാണ് ലക്ഷ്യമിടുന്നത്,” ഡോളർ ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ വിനോദ് കുമാർ ഗുപ്ത പറഞ്ഞു.

“ഡോളർ ഇൻഡസ്ട്രീസ് ശക്തമായ ഡിമാൻഡും ഞങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ഉയർന്ന ലാഭമുള്ള ഉൽപ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന അനുപാതവും അനുഭവിച്ചുവരികയാണ്. ഈ പോസിറ്റീവ് പ്രവണത സമീപഭാവിയിൽത്തന്നെ ടോപ്-ലൈനിലും അതോടൊപ്പം ബോട്ടം-ലൈനിലും ഞങ്ങൾ ആഗ്രഹിക്കുന്ന വളർച്ച കൈവരിക്കുന്ന നിലയിലേക്കെത്തിക്കുന്നു. വരുന്ന 3 വർഷത്തിനുള്ളിൽ ദക്ഷിണ വിപണിയിലുടനീളം, ഉപഭോക്താക്കൾക്ക് ഡോളർ ഉൽപ്പന്നങ്ങളുടെ മുഴുവൻ ശ്രേണിയും അനുഭവിക്കാനാകുന്ന 50 എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ തുറക്കാനും ഞങ്ങൾക്ക് പദ്ധതിയുണ്ട്.” ഡോളർ ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ബിനയ് കുമാർ ഗുപ്ത പറഞ്ഞു.

ഡോളർ ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന 6 വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നു – മാൻ, വുമൺ, ജൂനിയർ, ആൾവേയ്സ്, തെർമൽസ്, പ്രൊട്ടക്റ്റ്. ഡോളർ മാൻ പ്രമാണീകരിക്കുന്ന ബോളിവുഡ് സൂപ്പർസ്റ്റാർ ശ്രീ. അക്ഷയ് കുമാർ 14 വർഷത്തിലേറെയായി ഡോളറുമായി ബ്രാൻഡ് അംബാസഡറായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനേത്രി, മിസ് യാമി ഗൗതം ഡോളർ വുമൺ ബ്രാൻഡ് അംബാസഡറാണ്, അതായത് മിസ്സി, അഭിനേതാവായ, ശ്രീ. സെയ്ഫ് അലി ഖാൻ ഡോളർ ആൾവേയ്സ് ബ്രാൻഡ് അംബാസഡർ ആണ്, അതായത് ലെഹർ.

കൊൽക്കത്ത, ലുധിയാന, തിരുപ്പൂർ, ന്യൂഡൽഹി എന്നിവിടങ്ങളിൽ ഡോളർ ഇൻഡസ്ട്രീസിന് നിർമ്മാണ യൂണിറ്റുകളുണ്ട്. 2026 സാമ്പത്തിക വർഷത്തോടെ 2000 കോടി രൂപ വരുമാനം നേടുക എന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്, ഈ വരുമാനം നേടുന്നതിന്, തിരുപ്പൂരിലെ സ്പിന്നിംഗ് യൂണിറ്റിൻ്റെ ശേഷി 22000 സ്പിൻഡിൽസിൽ നിന്ന് 42000 സ്പിൻഡിലുകളായി വർധിപ്പിക്കുന്നതിനായി 2021 ൽ കമ്പനി ഒരു കാപെക്സ് പ്രഖ്യാപിച്ചു. . ആ കാപെക്‌സ് ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്, അധികം വൈകാതെ തന്നെ അധിക ഉൽപ്പാദന ശേഷി ആരംഭിക്കും, അത് ഉൽപ്പാദനത്തിൽ ആന്തരികമായി നമ്മെ സഹായിക്കും.

“സാമ്പത്തികമായ ലാഭക്ഷമതയുള്ളതിനാൽ തിരുപ്പൂർ ഹോസറി വ്യവസായത്തിൻ്റെ കേന്ദ്രമാണ്, ഞങ്ങളുടെ ഉൽപ്പാദന സംവിധാനം തിരുപ്പൂരിലുണ്ട്, വർഷങ്ങളായി ബിസിനസ്സ് വളർന്നു. ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലും വിതരണത്തിലും കമ്പനിക്ക് മികച്ച പിന്തുണ നൽകുന്ന സൗത്ത് വിപണിയിൽ ഞങ്ങളുമായി സഹകരിക്കുന്ന നിരവധി ഡീലർമാർ ഞങ്ങൾക്കുണ്ട്. സമീപകാലത്ത്, സൗത്ത് വിപണിയിൽ ഞങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി ഞങ്ങൾ ഞങ്ങളുടെ മുൻനിര സംരംഭമായ പ്രോജക്റ്റ് ലക്ഷ്യ ആരംഭിക്കുകയുണ്ടായി. 2019-ൽ കർണാടകയിൽ പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചത്. പ്രതികരണം വളരെ ശ്രദ്ധേയമായിരുന്നു, അതേ മാതൃക ഘട്ടംഘട്ടമായി പാൻ ഇന്ത്യ തലത്തിൽ ആവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്,” ശ്രീ. വിനോദ് കുമാർ ഗുപ്ത കൂട്ടിച്ചേർത്തു.

24-സാമ്പത്തിക വർഷത്തിൽ, ഡോളർ ഇൻഡസ്ട്രീസിൻ്റെ മൊത്ത ലാഭം 22.6% വർഷം വർധിച്ച് ₹ 50,588 ലക്ഷത്തിലെത്തി, അതേസമയം EBITDA 61.5% വർധിച്ച് ₹ 15,864 ലക്ഷത്തിലെത്തി. 5.7% PAT മാർജിൻ രേഖപ്പെടുത്തിക്കൊണ്ട്, 71.7% വാർഷിക വളർച്ച കാണിക്കുന്ന കമ്പനി ₹ 9,020 ലക്ഷത്തിൻ്റെ PAT നേടി.

ഉപഭോക്താവിൻ്റെ വികസിച്ചുകൊണ്ടിരിക്കുന്ന സ്പെസിഫിക്കേഷനുകളും ആവശ്യകതകളും അനുസരിച്ച് പുതിയ ഡിസൈനുകളും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും അവതരിപ്പിക്കുന്നതിലൂടെയാണ് ഡോളറിൻ്റെ വളർച്ച തുടർന്നുപോകുന്നത്. കമ്പനിയുടെ വളർച്ചയിൽ ബ്രാൻഡ് ലോയൽറ്റിയും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യകളോടും നൂതനാശയങ്ങളോടും ചേർന്നുനിൽക്കുന്നത് വ്യവസായത്തിൽ ഒരു മാനദണ്ഡം സൃഷ്ടിക്കുന്നതിൽ കമ്പനിയെ സഹായിച്ചു. പരിസ്ഥിതി സൗഹൃദ ഉൽപ്പാദന മാർഗങ്ങളിൽ ഡോളർ വിശ്വസിക്കുന്നു, അതിനാൽ ഇവാപ്പറേഷൻ സംവിധാനത്തോടുകൂടിയ സീറോ ഡിസ്ചാർജ് ടെക്നിക് അവതരിപ്പിച്ചു.

കമ്പനിയുടെ ഗ്രീൻ മിഷൻ സംരംഭത്തിൻ്റെ ഭാഗമായി നിലവിലുള്ള 6 മെഗാവാട്ട് സോളാർ പവർ പ്ലാൻ്റ് ഇതിനകം ഉപയോഗത്തിലുണ്ട്, കൂടാതെ ഒരു 2 മെഗാവാട്ട് യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്, എന്നാൽ സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണ്, ഇത് പിന്നീട് 8 മെഗാവാട്ട് വരെ ഉയർത്തപ്പെടും.

ഡോളർ ഇൻഡസ്ട്രി സംബന്ധിച്ച് ഒരു ഹോസിയറി ബ്രാൻഡ് എന്ന നിലയിലുള്ള എളിയ തുടക്കത്തിൽ നിന്നും ഇന്നർവെയർ സെഗ്‌മെൻ്റിലെ മുൻ‌നിര നാമമായി മാറിയ ഡോളർ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ബേസിക് വെയർ മുതൽ ഔട്ടർ വെയർ വരെ, ക്നിറ്റഡ് ഗാർ‌മന്റുകളുടെ മുഴുവൻ ശ്രേണിയും ഉൾക്കൊള്ളുന്ന ഇന്ത്യയിലെ മുൻനിര ഹോസിയറി, ഗാർമെൻ്റ് നിർമ്മാണ ഭീമൻമാരുടെ പട്ടികയിൽ ഇടംപിടിച്ചു. അതിൻ്റെ വിജയത്തിന് പിന്നിൽ ബിസിനസ് പരിവർത്തനം, സമർപ്പണം, ധൈര്യം, വേലിയേറ്റത്തിനെതിരെ നീന്താനും കടമകൾക്ക് അപ്പുറത്തേക്ക് പോകാനുമുള്ള ആത്മവിശ്വാസം എന്നിവയുടെ പൂർവ്വചരിത്രമുണ്ട്. ആഗോളവത്കൃത ലോകം ആവശ്യപ്പെടുന്ന ഡിമാന്റുകളിലും അന്തിമ ഉപഭോക്താവിന്റെ സംതൃപ്തിയിലുമായിരുന്നു എന്നും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇന്ന് തങ്ങളുടെ നൂതന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളിലൂടെ, ഡോളർ ചെലവ്, ഗുണനിലവാരം, ഉൽപ്പാദനക്ഷമത എന്നിവയിൽ ആഗോള മികവ് കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഡോളർ അവതരിപ്പിച്ച സ്റ്റൈലുകൾ എപ്പോഴും ഏറ്റവും പുതിയ ഫാഷനുമായി ഇണങ്ങി നിൽക്കുന്നു.

ഉയർന്ന നിലവാരമുള്ളതും പണത്തിനുള്ള മൂല്യമുള്ളതുമായ ഉൽപ്പന്നങ്ങളുടെ പര്യായമായ, ഡോളർ ബ്രാൻഡ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കളുടെ വിശ്വാസം ആസ്വദിച്ചുകൊണ്ട്, ആഗോള വിപണിയിൽ ദൂരവ്യാപകമായ കാൽപ്പാടുകൾ അവശേഷിപ്പിക്കുന്നു. കമ്പനിക്ക് ഗണ്യമായ പാൻ-ഇന്ത്യ സാന്നിധ്യമുണ്ട് കൂടാതെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎഇ, ഒമാൻ, ജോർദാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, യെമൻ, ഇറാഖ്, നേപ്പാൾ, സുഡാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലും വിപണി വ്യാപിപ്പിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് കമ്പനി എൻ.എസ്.ഇ-യിലും ബി.എസ്.ഇ-യിലും ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഡോളർ ഇൻഡസ്ട്രീസ് ലിമിറ്റഡിന് സംഘടിത വിഭാഗത്തിലെ മൊത്തം വിപണി വിഹിതത്തിൻ്റെ 15% ഉണ്ട്, കൂടാതെ അത്യാധുനിക പ്രോസസ്സിംഗ് സാങ്കേതികവിദ്യയും ഫിനിഷ്ഡ് അസംസ്‌കൃത വസ്തുക്കൾ സാധ്യമായ ഏത് നിറത്തിലും ഡൈ ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച ഫിനിഷിംഗ് ശ്രേണിയും ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ സംയോജിത നിർമ്മാണ യൂണിറ്റുള്ള ആദ്യത്തെ ഇന്ത്യൻ ഇന്നർവെയർ കമ്പനിയുമാണ്.

(https://www.dollarglobal.in/; BSE: സ്ക്രിപ്റ്റ് കോഡ് 541403; NSE സ്ക്രിപ്റ്റ് കോഡ്: DOLLAR)

Leave a Reply

Your email address will not be published. Required fields are marked *