Your Image Description Your Image Description
Your Image Alt Text

ചെങ്കടലിലെ ആക്രമണഭീഷണി ആശങ്കാജനകമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സമുദ്രയാത്ര, സമുദ്രം വഴിയുള്ള വ്യാപാരം എന്നിവയിലെ സുതാര്യതയിൽ ഇന്ത്യ വിശ്വസിക്കുന്നു. സ്ഥിതിഗതികൾ സുസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണ്. മേഖലയിൽ ഇന്ത്യൻ നാവികസേനയും സുരക്ഷയൊരുക്കുന്നുണ്ട്. ഇന്ത്യക്കാർക്കായി പ്രത്യേക മുന്നറിയിപ്പ് സന്ദേശം പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ വിവരമില്ലെന്നും വക്താവ് അറിയിച്ചു.

ചെങ്കടലിലും അറബിക്കടലിലും ചരക്കുകപ്പലുകൾക്കുനേരേ ആക്രമണങ്ങളുണ്ടാകുന്നത് ആശങ്ക വർധിപ്പിക്കുന്നതിനിടെയാണ് ബുധനാഴ്ച ഏഡൻ തുറമുഖത്തിന് തെക്ക് 60 നോട്ടിക്കൽ മൈൽ അകലെ വീണ്ടും ഡ്രോൺ ആക്രമണമുണ്ടായത്. മാർഷൽ ഐലൻഡ്‌സിന്റെ പതാകവഹിക്കുന്ന എം.വി. ജെൻകോ പികാർഡി എന്ന കപ്പലാണ് ആക്രമണത്തിനിരയായത്. ആരാണ് ആക്രമണത്തിനുപിന്നിലെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *