Your Image Description Your Image Description
Your Image Alt Text

ക്രിമിനൽ കേസുകളിൽ സ്വാധീനിക്കാൻ സാധ്യതയുള്ള സാക്ഷികളെ വിസ്തരിക്കാൻ ജില്ലകൾതോറും പ്രത്യേകകേന്ദ്രങ്ങൾ ഏപ്രിൽ 30-നുള്ളിൽ സജ്ജമാക്കണമെന്ന് ഹൈക്കോടതികളോട് സുപ്രീംകോടതി.

2018-ലെ, മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട ബന്ദു-ദൗലത്ത് കേസിൽ 2021-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശം പാലിക്കപ്പെടുന്നില്ലെന്ന അപേക്ഷയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിന്റെ ഇടപെടൽ.

സ്വാധീനിക്കാൻ സാധ്യതയുള്ള ദുർബല സാക്ഷികളുടെ തെളിവുകൾ രേഖപ്പെടുത്താൻ സുരക്ഷിതവും തടസ്സമില്ലാത്തതുമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *