Your Image Description Your Image Description
Your Image Alt Text

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങിനെ തമിഴ്‌നാട്ടിൽനിന്നുള്ള മണിനാദം ഭക്തിസാന്ദ്രമാക്കും. രാമേശ്വരം, നാമക്കൽ എന്നിവിടങ്ങളിൽനിന്നാണ് അയോധ്യയിലേക്ക് മണികളെത്തിച്ചത്. ബെംഗളൂരുവിലെ ശ്രീരാമഭക്തനായ രാജേന്ദ്രപ്രസാദിന്റെ ആവശ്യപ്രകാരം നാമക്കലിൽ 48 എണ്ണം തയ്യാറാക്കി. നാമക്കലിലെ ആണ്ടാൾ മോൾഡിങ് വർക്സിലെ രാജേന്ദ്രനാണ് ഇവ നിർമിച്ചത്. അഞ്ചെണ്ണത്തിന് 120 കിലോവീതവും ആറെണ്ണത്തിന് 70 കിലോവീതവും ഒന്നിന് 25 കിലോയും ഉൾപ്പെടെ 48 എണ്ണത്തിന് 1200 കിലോ ഭാരംവരും.

നാമക്കലിലെ ഹനുമാൻ ക്ഷേത്രത്തിൽ പൂജിച്ചശേഷമാണ് അവ ബെംഗളൂരുവിലേക്ക് അയച്ചത്. അവിടെ വീണ്ടും പൂജകൾ നടത്തി അയോധ്യയിലെത്തിച്ചതായി രാജേന്ദ്രൻ പറഞ്ഞു. ‘‘20 തൊഴിലാളികളുടെ ഒന്നരമാസത്തെ അധ്വാനം നിർമാണത്തിന് വേണ്ടിവന്നു. സാധാരണ ഒരുമണിക്ക് 1200 രൂപയാണ് ഈടാക്കാറുള്ളതെങ്കിലും രാമക്ഷേത്രത്തിലേക്കായതിനാൽ 600 രൂപമാത്രമേ വാങ്ങിയുള്ളൂ’’ -രാജേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *