Your Image Description Your Image Description
Your Image Alt Text

സച്ചിൻ തെണ്ടുൽക്കറുടെ ഡീപ് ഫെയ്‌ക്ക് വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചതിന് മുംബൈ പോലീസ് കേസെടുത്തു. ഗെയിമിങ് വെബ്‌സൈറ്റിനും ഫെയ്സ്ബുക്ക് പേജിനുമെതിരായാണ് കേസ്. സച്ചിൻ തെണ്ടുൽക്കറും മകൾ സാറയും ഓൺലൈൻ ഗെയിമിലൂടെ ഗണ്യമായ തുക നേടിയെന്ന് അവകാശപ്പെടുന്ന ഡീപ് ഫെയ്‌ക്ക് വീഡിയോയാണ് പ്രചരിച്ചത്.

ഈ ഗെയിം കളിക്കുന്നതുവഴി ദിവസവും 18,000 രൂപവരെ സമ്പാദിക്കാൻ കഴിയുമെന്നും തന്റെ മകൾ അത്തരത്തിൽ നേടുന്നുണ്ടെന്നും പറഞ്ഞായിരുന്നു സച്ചിൻ തെണ്ടുൽക്കറുടെ വീഡിയോ. ഒറ്റനോട്ടത്തിൽ വ്യാജവീഡിയോ ആണെന്ന് മനസ്സിലാവാത്തവിധം സച്ചിന്റെ അതേരൂപത്തിലും ശബ്ദത്തിലുമായിരുന്നു വീഡിയോ നിർമിച്ചത്. വെബ്‌സൈറ്റിനും ഫെയ്‌സ്ബുക്ക് പേജിനും പിന്നിൽ പ്രവർത്തിച്ചവരെ ഇനിയും കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *