Your Image Description Your Image Description
Your Image Alt Text

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിനോടനുബന്ധിച്ച് ആറ് പ്രത്യേക തപാൽ സ്റ്റാമ്പുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനംചെയ്തു.

വിവിധരാജ്യങ്ങളിൽ നേരത്തേ ശ്രീരാമനെ ചിത്രീകരിച്ച് പുറത്തിറക്കിയ സ്റ്റാമ്പുകളുടെ ആൽബവും പുറത്തിറക്കി. രാമായണത്തിന്റെ പാഠങ്ങൾ കാലത്തിന്റെയും സമൂഹത്തിന്റെയും മതജാതിഭേദങ്ങളുടെയും അതിർത്തി കടന്ന് എല്ലാവരെയും ഒന്നിച്ചു ചേർക്കുമെന്ന് പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു. കത്തും സാമഗ്രികളുമടങ്ങുന്ന കവറുകളിൽ പതിക്കുന്ന ഈ സ്റ്റാമ്പുകൾ ചരിത്രപരമായ സംഭവങ്ങളെ പുതു തലമുറയിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *