Your Image Description Your Image Description
Your Image Alt Text

 ഏഡന്‍ ഉള്‍ക്കടലില്‍ ഡ്രോണ്‍ ആക്രമണത്തിനിരയായ ചരക്കുകപ്പലിന് രക്ഷകരായി ഇന്ത്യന്‍ നാവികസേന. മാര്‍ഷല്‍ ഐലന്‍ഡ്‌സിന്റെ പതാകയേന്തിയിരുന്ന കപ്പലിലെ തീയണച്ച് ഒമ്പത് ഇന്ത്യക്കാരടക്കം 22 ജീവനക്കാരെയും രക്ഷിച്ചു. ആര്‍ക്കും അപകടമില്ല.

ബുധനാഴ്ച രാത്രി 11 കഴിഞ്ഞപ്പോഴായിരുന്നു ഡ്രോണ്‍ ആക്രമണം. ഒരുമണിക്കൂര്‍ കഴിഞ്ഞ്, പന്ത്രണ്ടരയോടെത്തന്നെ കപ്പലിനടുത്ത് രക്ഷാപ്രവര്‍ത്തനമെത്തിക്കാനായെന്ന് നാവികസേനാ വക്താവ് വിവേക് മാധ്വാള്‍ അറിയിച്ചു. ഏഡന്‍ ഉള്‍ക്കടലില്‍ റോന്തുചുറ്റിയിരുന്ന നാവികസേനയുടെ ഐ.എന്‍.എസ്. വിശാഖപട്ടണം യുദ്ധക്കപ്പലാണ് രക്ഷാദൗത്യം നിര്‍വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *