Your Image Description Your Image Description
Your Image Alt Text

ഒമാനിൽ ബിസിനസ് നടപടികൾ സുഗമമാക്കി അധികൃതർ. ഒമാൻ റസിഡൻസ് കാർഡ് ഇല്ലാതെയും വിദേശ നിക്ഷേപകർക്ക് ഒമാനിൽ സംരംഭങ്ങൾ തുടങ്ങാനാകുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.

വിദേശ നിക്ഷേപകർ അവരുടെ സ്വന്തം രാജ്യത്തായാലും ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.ഒമാനിൽ വിദേശ നിക്ഷേപകർക്കു മിനിമം മൂലധനം കാണിക്കാതെതന്നെ 100 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ കഴിയും. ഒരു നിശ്ചിത കാലയളവിനുള്ളിലേക്കു പെർമിറ്റുകൾ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. 2,500ലധികം സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാര്യങ്ങളും ലൈസൻസുകളും അറിയാൻ ഒമാൻ ബിസിനസ് പ്ലാറ്റ്ഫോം വഴിയുള്ള ഇൻവെസ്റ്റ്മെന്റ് ഗൈഡ് നിക്ഷേപകനെ സഹായിക്കും.

ആട്ടിഫിഷൽ ഇൻററലിജൻസിൻറെ സഹായത്തോടെ പ്രവർത്തിക്കുന്ന പോർട്ടലിൽ ‘ദ നോൺ സിറ്റിസൺസ്/നോൺ റെസിഡന്റ്സ്’വിഭാഗത്തിൽ ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *