Your Image Description Your Image Description

കുവൈത്തിൽ ഇതുവരെ കോവിഡ് ഉപവകഭേദമായ ജെഎൻ1 കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ലോകത്ത് പല രാജ്യങ്ങളിലും കോവിഡിന്റെ ഉപവകഭേദമായ ജെഎൻ.1 സഥിരീകരിച്ചിട്ടുണ്ട്.ഉയർന്ന വ്യാപനശേഷിയും ലക്ഷണങ്ങളിൽ ഒമിക്‌റോണുമായി സാമ്യവുമുള്ളതാണ് ജെഎൻ.1.എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി കു​വൈ​ത്തി​ല്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഓ​രോ രോ​ഗി​ക​ള്‍ക്കു​മാ​യി ചെ​ല​വ​ഴി​ച്ച​ത് ശ​രാ​ശ​രി 2216 ദീ​നാ​ർ വീ​തം. കു​വൈ​ത്ത് ഫൗ​ണ്ടേ​ഷ​ൻ അ​ഡ്വാ​ൻ​സ്‌​മെ​ന്റ് ഓ​ഫ് സ​യ​ൻ​സ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ളേ​ജ് ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഡോ. ​സ​യ്യി​ദ് അ​ൽ ജു​നൈ​ദ്, ഡോ. ​നൂ​ർ, മു​ഹ​മ്മ​ദ് അ​ൽ മ​റി എ​ന്നീ​വ​രാ​ണ് പ​ഠ​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​യ​ത്. കോ​വി​ഡ് രോ​ഗി​ക​ള്‍ ശ​രാ​ശ​രി ഒ​മ്പ​ത് മു​ത​ല്‍ 10 ദി​വ​സം വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ​ത്. അ​തീ​വ ഗൗ​ര​വ​മു​ള്ള രോ​ഗി​ക​ള്‍ക്ക് 4626 ദീ​നാ​റും സാ​ധാ​ര​ണ രോ​ഗി​ക​ള്‍ക്ക് 1544 ദീ​നാ​റു​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *