Your Image Description Your Image Description
Your Image Alt Text

തീർഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഭാരത് ഗൗരവ് തീവണ്ടികൾ കഴിഞ്ഞവർഷം രാജ്യത്ത് നടത്തിയത് 172 യാത്രകളെന്ന് റെയിൽവേ. 96,491 വിനോദസഞ്ചാരികൾ സഞ്ചരിച്ചു.

ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ജനങ്ങൾക്കുമുന്നിൽ തുറന്നിടാൻകൂടി ലക്ഷ്യമിട്ടാണ് ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള യാത്ര സംഘടിപ്പിക്കുന്നത്. 24 സംസ്ഥാനങ്ങളിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൂടെയാണ്‌ തീവണ്ടി സഞ്ചരിച്ചത്.

അയോധ്യ- ജനക്പുർ, ഗാർവി ഗുജറാത്ത് ജഗന്നാഥ് യാത്ര, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള അംബേദ്കർ സർക്യൂട്ട് എന്നിവ ഇതിലുൾപ്പെടും. വിനോദയാത്ര, ഹോട്ടൽ താമസം, ഭക്ഷണം, യാത്രാ ഇൻഷുറൻസ് എന്നിവയടക്കം സമഗ്രമായ ടൂർ പാക്കേജാണ് പദ്ധതിയിലൂടെ റെയിൽവേ ആവിഷ്കരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *