Your Image Description Your Image Description
Your Image Alt Text

ഇ.എസ്.ഐ. പദ്ധതിയിൽ നവംബറിൽ മാത്രം രാജ്യത്ത് എൻ‍റോൾ ചെയ്ത 15.92 ലക്ഷം തൊഴിലാളികളിൽ 7.47 ലക്ഷം പേരും 25 വയസ്സുകാർ. മൊത്തം രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ 47 ശതമാനം വരും ഇത്. ഇ.എസ്.ഐ. കോർപ്പറേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് വെളിപ്പെടുത്തൽ.

എൻറോൾ ചെയ്തവരിൽ 3.17 ലക്ഷം പേർ സ്ത്രീത്തൊഴിലാളികളാണ്. 20,830 പുതിയ സ്ഥാപനങ്ങളാണ് നവംബറിൽമാത്രം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിൽ രജിസ്റ്റർ ചെയ്തത്. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന്റെ തെളിവാണ് എൻറോൾ ചെയ്ത തൊഴിലാളികളിലെ ചെറുപ്പക്കാരുടെ തോത് കാണിക്കുന്നതെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *