Your Image Description Your Image Description
Your Image Alt Text

ബെംഗളൂരു-മൈസൂരു പാതയിൽ ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് പയ്യന്നൂർ സ്വദേശി മരിച്ചു. കാങ്കോൽ കുണ്ടയംകൊവ്വൽ ശ്രേയസിൽ കെ.വി. നാരായണന്റെ മകൻ എൻ. തേജസ് (24) ആണ് മരിച്ചത്. ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാലോടെ മാണ്ഡ്യക്കു സമീപം മദ്ദൂരിലായിരുന്നു അപകടം.

ബെംഗളൂരുവിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മുന്നിൽപ്പോകുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. തേജസ് അപകടസ്ഥലത്ത് മരിച്ചു. മാണ്ഡ്യ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കെ.എം.സി.സി.യുടെ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *