Your Image Description Your Image Description
Your Image Alt Text

എല്ലാ പട്ടികവർഗക്കാർക്കും ആധികാരിക രേഖകൾ ലഭ്യമാക്കാനും അവ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാനും അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (എ.ബി.സി.ഡി) പദ്ധതി ജില്ലയിൽ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യ ക്യാമ്പ് അമരമ്പലത്ത് വച്ച് നടക്കും.

ജനുവരി 17ന് രാവിലെ പത്തിന് അമരമ്പലം സബർമതി കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ക്യാമ്പ് പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തദ്ദേശ ഭരണ വകുപ്പ്, പട്ടിക വർഗ്ഗ വകുപ്പ്, ഐ.ടി, റവന്യൂ, വിദ്യാഭ്യാസം, ബാങ്ക്, പോലീസ്, എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ ജനന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, വോട്ടർ ഐ.ഡി കാർഡ് തുടങ്ങി 11 രേഖകൾ ലഭ്യമാക്കും.

ജില്ലാ കളക്ടർ വി.ആർ വിനോദിന്റെയും അസിസ്റ്റന്റ് കളക്ടർ സുമിത് കുമാർ ഠാക്കൂറിന്റെയും മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ നോഡൽ ഓഫീസർ പെരിന്തൽമണ്ണ സബ് കളക്ടർ ഡി. രഞ്ജിത്താണ്.

Leave a Reply

Your email address will not be published. Required fields are marked *