Your Image Description Your Image Description

പുനലൂർ : കൊല്ലം ആര്യങ്കാവിൽ പിക് അപ്പ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ തമിഴ്നാട് സ്വദേശി തൽക്ഷണം മരിച്ചു. ബൈക്ക് യാത്രക്കാരനായ തെങ്കാശി എലത്തൂർ സ്വദേശി അഴകൻ (34) മരിക്കുകയും ഒപ്പമുണ്ടായിരുന്ന മകൻ മണിക്കു (12) ഗുരുതര പരുക്കേൽക്കുകയും ചെയ്തു.

കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ ആര്യങ്കാവ് മോട്ടോർ വെഹിക്കിൾ ചെക് പോസ്റ്റിന് സമീപം ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം. തമിഴ്നാട്ടിലേക്ക് പോയ പിക് അപ്പ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും അടുത്തുള്ള വീട്ട് മുറ്റത്തേക്ക് തെറിച്ചു വീണു.കുളത്തൂപ്പുഴ ബാലക ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനു ബൈക്കിൽ പോകുകയായിരുന്നു അച്ഛനും മകനും. കേരളത്തിൽ സവാള ഇറക്കി തിരികെ പോകുകയായിരുന്നു പിക് അപ്.

പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി അഴകന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *