Your Image Description Your Image Description
Your Image Alt Text

ആലുവ: ആലുവ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വില്‍പ്പന നടത്തി വന്ന അതിഥി തൊഴിലാളി പിടിയിൽ.

ഒഡീഷ കാന്‍ന്ദമാല്‍ സ്വദേശി സൂര്യ മാലിക്ക് എന്ന ഛോട്ടൂ (29) എന്നയാളാണ് പിടിയിലായത്. രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു.

പോളിത്തീന്‍ കവറുകളില്‍ പാക്ക് ചെയ്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടിച്ച വച്ച നിലയില്‍ കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തി.  അതിഥി തൊഴിലാളിയായ ഒരാള്‍ സുഗന്ധദ്രവ്യ വസ്തുക്കളുടെ മറവില്‍ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരം എക്‌സൈസ് എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അസി. കമ്മീഷണര്‍ ടി.അനികുമാറിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘവും എക്‌സൈസ് ഇന്റലിജന്‍സും ആലുവ എക്‌സൈസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ആലുവ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം സുരേഷ്, ഐബി പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി അജിത്ത്കുമാര്‍, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി ടോമി, മൂന്നാര്‍ സര്‍ക്കിള്‍ സിഇഒ കെ.എന്‍ സിജുമോന്‍, ആലുവ റേഞ്ച് പ്രിവന്റീവ് ഓഫീസര്‍മാരായ ടി.പി പോള്‍, സി.എന്‍ രാജേഷ്, സിഇഒമാരായ ഒ.എസ്. ജഗദീഷ്, എം.ടി.ശ്രീജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *