Your Image Description Your Image Description
Your Image Alt Text

കഴക്കൂട്ടം:   നിയന്ത്രണം വിട്ട് വന്ന കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുത്തൻ തോപ്പ് ലതാ കോട്ടേജിൽ പരേതനായ പോളിന്റെ ഭാര്യ ലതാ പോൾ (59) ആണ് മരിച്ചത്.  മരുമകൾക്കും കൊച്ചുമകനും ഒപ്പം സ്കൂട്ടറിൽ പോകവേയായിരുന്നു അപകടം .

അപകടത്തിൽ പരുക്കു പറ്റിയ ലതാ പോളിന്റെ മരുമകൾ മെൽവി ചാക്കോ (30) അവരുടെ മകൻ നാലു വയസ്സുള്ള ലിയോ മാറ്റിയോ അഖിൽ എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പുത്തൻ തോപ്പിൽ വച്ചായിരുന്നു  അപകടം.

വീട്ടിൽ നിന്നും മരുമകൾ മെൽവി,  ലതാ പോളിനെയും ലിയോയേയും കയറ്റി സ്കൂട്ടറിൽ റോഡിൽ ഇറങ്ങവേ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

കാറിൽ നിന്നും മദ്യകുപ്പിയും പാൻ മസാലയുടെ കവറുകളും പൊലീസ് കണ്ടെടുത്തു. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്ന് കഠിനംകുളം പൊലീസ്. തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *