Your Image Description Your Image Description
Your Image Alt Text

പാറളം ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവമായ “നിറച്ചാർത്ത് 2024” വർണ്ണാഭമായി ആഘോഷിച്ചു. പഞ്ചായത്തിലെ 23 അങ്കണവാടികളിലെ കുരുന്നുകൾ കലോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബിത സുഭാഷ് കലോത്സവം ഉദ്ഘാടനം ചെയ്തു.

പാറളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവ ചടങ്ങിൽ വൈസ് പ്രസിഡന്റ് ആശാ മാത്യു അധ്യക്ഷത വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി ജോസഫ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിദ്യാനന്ദൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത മണി, വാർഡ് മെമ്പർമാരായ സ്മിനു മുകേഷ്, അനിത പ്രസന്നൻ, ജൂബി മാത്യു, പി.കെ ലിജിവ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സൂര്യ മോൾ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *