Your Image Description Your Image Description
എറണാകുളം ജില്ലാ പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭ യോഗം ചേർന്നു. അൻവർ സാദത്ത് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി നാടിൻ്റെ ഉന്നമനത്തിന് എല്ലാവരും കൂടി കൈകോർത്ത് മുന്നോട്ടു പോകണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ പറഞ്ഞു.
യോഗത്തിൽ വർക്കിംഗ് ഗ്രൂപ്പ് കരട് പദ്ധതി നിർദേശങ്ങൾ പ്രാദേശിക ആസൂത്രണ സമിതി വൈസ് ചെയർമാൻ അഡ്വ കെ കെ അബ്ദുൽ റഷീദ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിനോ വിഷയാവതരണം നടത്തി. വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്കുകൾ തിരിച്ച് വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ചർച്ചയുടെ ഭാഗമായി വന്ന നിർദേശങ്ങൾ ബ്ലോക്കുകൾ ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കും.
ജില്ലാ പഞ്ചായത്ത് ഉമ്മൻചാണ്ടി സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡൻ്റ് സനിത റഹീം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങളായ റാണിക്കുട്ടി ജോർജ്, ആശാ സനിൽ, എം ജെ ജോമി, കെ ജി ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ, ഷൈനി ജോർജ്, എ എസ് അനിൽകുമാർ, ശാരദ മോഹൻ, കെ കെ ഡാനി, എം ബി ഷൈനി, അനിത ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ബ്ലോക്ക് പഞ്ചായത്തിലെ ആസൂത്രണ സമിതി ഉപാധ്യക്ഷൻമാർ, ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *