Your Image Description Your Image Description

ഡെ​റാ​ഡൂ​ൺ: കേ​ദാ​ർ​നാ​ഥി​ലെ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ചാ​ർ​ധാം തീ​ർ​ഥാ​ട​ന റൂ​ട്ടി​ലെ ഹെ​ലി​കോ​പ്റ്റ​ർ സ​ർ​വി​സു​ക​ൾ ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ച​താ​യി ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സി​ങ് ധാ​മി പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ഹെ​ലി​കോ​പ്റ്റ​ർ സ​ർ​വി​സു​ക​ൾ ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ച​തെ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ഹെ​ലി​കോ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​ർ​ശ​ന​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും അ​പ​ക​ട​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചു. ഇ​തോ​ടൊ​പ്പം, ത​ല​സ്ഥാ​ന​ത്ത് ഒ​രു നി​യ​ന്ത്ര​ണ, ക​മാ​ൻ​ഡ് സെ​ന്റ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നും ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ലൂ​ടെ പ​റ​ക്കു​ന്ന പൈ​ല​റ്റു​മാ​ർ​ക്ക് പ​രി​ച​യ​സ​മ്പ​ന്ന​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *