Your Image Description Your Image Description

ഡൽഹി : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന പരാതി. സംഭവത്തിൽ ബന്ധുക്കള്‍ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ നാലു പേരെയാണ് കാണാതായത്.

ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. മരിച്ചവരിൽ ഇതുവരെ 80പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞതിൽ 33 പേരുടെ മൃതദേഹങ്ങള്‍ വിട്ടു നൽകി. വിമാന അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.

വിമാന അപകടത്തിൽ 274 പേരാണ് മരിച്ചതെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്.കൂടുതൽ പേരുടെ ഡിഎൻഎ പരിശോധന ഇന്ന് പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *