Your Image Description Your Image Description

കോന്നി : പത്തനംതിട്ടയിൽ ബൈക്ക് തോട്ടിലേക്ക് വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി അതിരുങ്കൽ സ്വദേശി പ്രവീൺ (49) ആണ് മരണപ്പെട്ടത്.ചൈനാമുക്ക് പരമേശ്വര മെഡിക്കൽസ് ഉടമയാണ് പ്രവീൺ. എള്ളംകാവ് ക്ഷേത്രത്തിനു സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി കോന്നി മ്ലാന്തടത്ത് ആയിരുന്നു അപകടം ഉണ്ടായത്. രാവിലെ തോടിന് സമീപത്ത് ബൈക്ക് കണ്ട് പ്രദേശവാസികൾ പരിശോധിച്ചപ്പോഴാണ് അപകട വിവരം പുറത്തറിയുന്നത്.തുടർന്ന് പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോൾ ഇയാൾ തോട്ടിലേക്ക് വീഴുന്നത് കണ്ടെത്തിയത്.

ഇന്നലെ രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടർന്ന് സ്കൂബ സംഘത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ അപകടം നടന്ന സ്ഥലത്ത് നിന്നും 6 കിലോമീറ്റർ ദൂരെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *