Your Image Description Your Image Description

കോട്ടയം : ശക്തമായ മഴയിൽ കോട്ടയം ചുങ്കത്ത് മരം കടപുഴകി റോഡിലേക്ക് വീണു. മെഡിക്കൽ കോളേജ് റോഡിലാണ് കൂറ്റൻ വാകമരം കടപുഴകി വീണത്.

ഇന്ന് രാവിലെയാണ് മരം കടപുഴകി വീണത്. മരം വീണ സമയത്ത് വാഹനങ്ങൾ റോഡിൽ ഇല്ലായിരുന്നതിനാൽ വൻ അപകടം ഒഴിവായി.

മരം വീണതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായി. പൊലീസും ഫയർഫോഴ്സുമെത്തി മരത്തിന്റെ ചില്ലകൾ മുറിച്ചുനീക്കിയാണ് ​ഗതാ​ഗതം പുനരാരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *