Your Image Description Your Image Description
Your Image Alt Text

അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ പുരോ​ഗമിക്കുന്നു. സുരക്ഷാ ഒരുക്കങ്ങളുടെ ഭാ​ഗമായി അയോദ്ധ്യാ ന​ഗരത്തിൽ 10,548 ഇടങ്ങളിൽ സിസിടിവികൾ സ്ഥാപിച്ചു. ഓപ്പറേഷൻ ത്രിനേത്രയുടെ ഭാ​ഗമായാണ് സിസിടിവികൾ സ്ഥാപിച്ചിരിക്കുന്നത്.

രാമക്ഷേത്ര പരിസരത്ത് 3500-ഓളം ക്യാമറകളും അയോദ്ധ്യാ കോട്‌വാലി മേഖലയിൽ രണ്ടായിരത്തോളം ക്യാമറകളും അയോദ്ധ്യാ പോലീസ് സ്റ്റേഷന്റെ പരിസരത്ത് 1500 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സിറ്റി കോട്‌വാലി മേഖലയിൽ 710 ക്യാമറകളും സ്ഥാപിച്ചു.

പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാ​ഗമായി അയോദ്ധ്യ മുതൽ നേപ്പാൾ അതിർത്തി വരെ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ‌നേപ്പാൾ അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഖേരി, ബഹ്റൈച്ച്, ശ്രാവസ്തി, മഹാരാജ്ഗഞ്ച്, ബൽറാംപൂർ സിദ്ധാർത്ഥ നഗർ, പിലിഭിത് എന്നീ പ്രദേശങ്ങളിൽ രഹസ്യാന്വേഷണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *