Your Image Description Your Image Description
Your Image Alt Text

പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ യു.പി.യിൽ കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു. രണ്ടുപോലീസുകാരടക്കം മൂന്നുപേർക്ക് പരിക്കേറ്റു.യു.പി.യിലെ കനൗജിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്തെ ആഭരണവ്യാപാരിയായ അയാസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പോലീസുമായി ഏറ്റുമുട്ടിയത്. ഇസ്ഹാർ (35) എന്നയാളാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താലിബ് എന്നയാൾ പരിക്കേറ്റു.

വാഹനപരിശോധനയ്ക്കിടെ ബൈക്കിലെത്തിയ ഇരുവരും പോലീസിനുനേരെ വെടിയുതിർക്കുകയായിരുന്നു. ഇവരിൽനിന്ന് സ്വർണ-വെള്ളി ആഭരണങ്ങൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *