Your Image Description Your Image Description
Your Image Alt Text

മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിൽ കഴിഞ്ഞദിവസം കാണാതായ നാലുപേരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. വനത്തിൽ വിറകെടുക്കാൻ പോകുന്നതിനിടെ ബുധനാഴ്ച വൈകീട്ടോടെയാണ് ഇവരെ കാണാതായത്. ബിഷ്ണുപുർ ജില്ലയിൽനിന്നുള്ളവരാണിവർ.

ഇബോംപ്ച സിങ് (51), അദ്ദേഹത്തിന്റെ മകൻ ആനന്ദ് സിങ് (20), റോമൺ സിങ് (38) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒപ്പമുണ്ടായിരുന്ന ദാരാ സിങ്ങിനായി തിരച്ചിൽ ശക്തമാക്കിയതായും ഭീകരവാദികളാണ് കൊലയ്ക്കുപിന്നിലെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *