Your Image Description Your Image Description
Your Image Alt Text

ഭരണഘടനാവ്യവസ്ഥകളെ അട്ടിമറിക്കാനാണ് ‘ഒരു രാജ്യം ഒരു വോട്ട്’ ’ എന്ന ശുപാർശയുമായി കേന്ദ്രസർക്കാർ വരുന്നതെന്ന്  പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.ശുപാർശയിൽ അഭിപ്രായംതേടുന്ന ഉന്നതതല സമിതിക്ക് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയെന്നനിലയിൽ അയച്ച കത്തിലാണ് മമത എതിർപ്പറിയിച്ചത്.

പാർലമെന്ററി, കാബിനറ്റ് ശൈലിയിലുള്ള ഭരണക്രമമാണ് നമ്മുടെ ഭരണഘടന വിഭാവനംചെയ്യുന്നത്. ഇതുമാറ്റി പ്രസിഡൻഷ്യൽ രീതി കൊണ്ടുവരാനാണ് നീക്കം. ഏകാധിപത്യത്തിന് വഴിയൊരുക്കലാണ് യഥാർഥലക്ഷ്യം. അതിന് ജനാധിപത്യത്തെ മറയാക്കുന്നുവെന്നുമാത്രം. ഏകാധിപത്യത്തോട് യോജിക്കാനാവില്ല. അതുകൊണ്ടുതന്നെ ഈ പുതിയ ശുപാർശയോടും -മമത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *