Your Image Description Your Image Description

 യുവ നടൻ മാത്യു തോമസ് നായകനായി ചിത്രം നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുഡാനി ഫ്രം നൈജീരിയ, കെട്ട്യോളാണെന്റെ മാലാഖ, ഗ്രേറ്റ്‌ ഫാദർ തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതിഷ് എം, സുനു എ വി എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

മാത്യു തോമസിനൊപ്പം മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമ്മാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവരാണ് നൈറ്റ് റൈഡേഴ്സിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിമൽ ടി കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *