Your Image Description Your Image Description

വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്കി​ലെ കു​റ​വ്​ കാ​ര​ണം നി​ര​വ​ധി യു.​എ.​ഇ പ്ര​വാ​സി​ക​ൾ വേ​ന​ല​വ​ധി യാ​ത്ര ഒ​മാ​ൻ വ​ഴി​യാ​ക്കു​ന്നു. സ്കൂ​ൾ വേ​ന​ല​വ​ധി ഒ​മാ​നി​ൽ ജൂ​ണി​ലും യു.​എ.​ഇ​യി​ൽ ജൂ​ലൈ​യി​ലു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. മ​ധ്യ വേ​ന​ല​വ​ധി സ​മ​യ​ത്ത് വി​മാ​ന​യാ​ത്ര നി​ര​ക്കി​ൽ സാ​ധാ​ര​ണ വ​ർ​ധ​ന​യു​ണ്ടാ​വാ​റു​ണ്ട്. പ​ക്ഷെ ഈ ​സീ​സ​ണി​ൽ ഒ​മാ​നി​ൽ​നി​ന്നു​ള്ള നി​ര​ക്കി​ൽ വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ല. നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

ദു​ബൈ​യി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ജൂ​ലൈ അ​ഞ്ചി​ന് ഒ​രാ​ൾ​ക്ക് യാ​ത്ര ചെ​യ്യാ​ൻ 1300 ദി​ർ​ഹം മു​ത​ലാ​ണ്​ നി​ര​ക്ക്. എ​ന്നാ​ൽ, ഈ ​ദി​വ​സം മ​സ്ക​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് 500 ദി​ർ​ഹ​മി​ൽ താ​ഴെ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ കാ​ണി​ക്കു​ന്ന ടി​ക്ക​റ്റ് നി​ര​ക്ക്. ദു​ബൈ-​മ​സ്ക​ത്ത്​ റൂ​ട്ടി​ൽ 300 ദി​ർ​ഹ​മി​ൽ താ​ഴെ​യു​മാ​ണ്​ നി​ര​ക്ക്. വേ​ന​ല​വ​ധി സീ​സ​ൺ ഒ​മാ​നി​ൽ അ​വ​സാ​നി​ക്കു​ക​യും യു.​എ.​ഇ​യി​ൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ന്ന​ത് കൊ​ണ്ടു​ള്ള വ്യ​ത്യാ​സ​മാ​ണി​തെ​ന്നാ​ണ്​ ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *