Your Image Description Your Image Description

ആ​ലു​വ: കാ​റി​ൽ എം.​ഡി.​എം.​എ ക​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി സു​മി​ത്, വ​യ​നാ​ട് സ്വ​ദേ​ശി ഷി​ജി​ൽ എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

ദേ​ശീ​യ​പാ​ത ആ​ലു​വ ബൈ​പാ​സി​ൽ മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​വെ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 20 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് എം.​ഡി.​എം.​എ കൊ​ണ്ടു​വ​രു​ന്ന​ത്.

ഗ്രാ​മി​ന് 3500 രൂ​പ വീ​ത​മാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. യു.​സി കോ​ള​ജ്, ചൂ​ണ്ടി, എ​ട​ത്ത​ല, അ​ൽ അ​മീ​ൻ കോ​ള​ജ്, പു​ക്കാ​ട്ടു​പ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​സ്റ്റ​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. എ​ക്സൈ​സ് ഷാ​ഡോ അം​ഗ​ങ്ങ​ളാ​യ അ​രു​ൺ​കു​മാ​ർ, വി​ഷ്ണു, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ഇ​വ​രെ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *