Your Image Description Your Image Description

കൊല്ലം: പൊലീസുകാരെ വളര്‍ത്തു നായയെ കൊണ്ട് കടിപ്പിച്ച യുവാവ് അറസ്റ്റില്‍. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പടപ്പക്കര സ്വദേശി ജിജേഷ് ആണ് പിടിയിലായത്.

കൊല്ലം കുണ്ടറയിൽ ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. അയൽവാസിയെ മര്‍ദിച്ച കേസിൽ ജിജേഷിനെ പിടികൂടാന്‍ എത്തിയതായിരുന്നു കുണ്ടറ എസ്ഐ സച്ചിൻലാലും സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തും . മദ്യലഹരിയിൽ ആയിരുന്ന ജിജേഷ് പൊലീസുകാരെ ആക്രമിക്കുകയും കാലിൽ കടിക്കുകയും ചെയ്തു. ഇതിനിടെയാണ് വളര്‍ത്തുനായയെ കൊണ്ട് ശ്രീജിത്തിനെ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ  ശ്രീജിത്തിന്റെ കാലിന് പരിക്കേറ്റു. ഒടുവിൽ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് ജിജേഷിനെ കീഴടക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *