Your Image Description Your Image Description

കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ ഹൈക്കോടതി മുന്നോട്ടുവെച്ചു.അമ്പതിനായിരം രൂപയുടെ ബോണ്ടായി നല്‍കണം.

നിലവില്‍ വിദ്യാര്‍ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.2025 ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ ഷഹബാസിനെ ക്രൂരമായി ആറ് വിദ്യാർത്ഥികൾ ചേർന്ന് നഞ്ചക്ക് ഉപയോഗിച്ച് മര്‍ദിച്ച് കൊലപെടുത്തിയത്. ഗുരുതരമായി തലച്ചോറിലടക്കം ഷഹബാസിന് പരുക്കേറ്റിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *