Your Image Description Your Image Description

കോഴിക്കോട് : ഓൺലൈൻ തട്ടിപ്പിലൂടെ 24 ലക്ഷം രൂപ കൈക്കലാക്കിയ പ്രതി അറസ്റ്റിൽ.മലപ്പുറം മൊറയൂർ സ്വദേശി അർഷാദിനെയാണ് (27) കോഴിക്കോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. പരാതിക്കാരിയെ 2024 ഒക്ടോബർ മുതൽ ടെലഗ്രാം അക്കൗണ്ടുകൾ വഴിയും വാട്‌സാപ് വഴിയും ബന്ധപ്പെട്ട് ഓൺലൈൻ ടാസ്കിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

വെബ് സൈറ്റിലൂടേയും മറ്റും ടാസ്ക് ചെയ്യുന്നതിനായുള്ള നിക്ഷേപമെന്ന രീതിയിൽ വിവിധ ബാങ്ക് അക്കൌണ്ടുകളിലേക്ക് 24,10,618 രൂപ ട്രാൻസ്ഫർ ചെയ്യിച്ച് തട്ടിയെടുക്കുകയായിരുന്നു.വീട്ടമ്മയായ പരാതിക്കാരിയെ ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിപ്പിച്ച് കബളിപ്പിക്കുകയും പണം തട്ടുകയുമായിരുന്നു.

ഓൺലൈൻ തട്ടിപ്പുകാർക്കുവേണ്ടി പണം ക്രെഡിറ്റ് ചെയ്യാൻ ഇയാൾ വാടക ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ അർഷാദ്, വേങ്ങര, മഞ്ചേരി, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളിൽ പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *