Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമാക്കുന്നു. ഇതേ തുടർന്ന് ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഡാമുകൾ തുറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *