Your Image Description Your Image Description

തലശേരി: കണ്ണൂരിൽ തെരുവ് നായ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ജെഫ്രിൻ (4) എന്ന കുട്ടിയെ നായ ആക്രമിച്ചത്. എഫ്രിന്റെ തോൾഭാ​ഗത്താണ് നായയുടെ കടിയേറ്റത്.

ഞായറാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ​ഗെയിറ്റ് കടന്നെത്തിയ തെരുവ് നായ ആക്രമിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോൾ വീട്ടുകാരോടിയെത്തി രക്ഷപ്പെ‌ടുത്തി.

ജെഫ്രിനെ നായയിൽ നിന്നും വലിച്ചുമാറ്റുകയായിരുന്നു.കുഞ്ഞിന്റെ ആരോ​ഗ്യനില തൃപ്‌തികരമാണെന്ന്‌ ബന്ധുക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *