Your Image Description Your Image Description

നശ്വര രാജന്‍, സിജു സണ്ണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വ്യസനസമ്മേതം ബന്ധുമിത്രാദികള്‍’. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു മരണ വീട്ടില്‍ നടക്കുന്ന സംഭവ വികസങ്ങളിലൂടെ മുന്നേറുന്ന ചിത്രമിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം ജൂണ്‍ 13ന് തീയേറ്ററുകളില്‍ എത്തും.

എസ് വിപിന്‍ ആണ് വ്യസനസമേതം ബന്ധുമിത്രാദികളുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘വാഴ’യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയില്‍ യുവ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. മല്ലിക സുകുമാരന്‍ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, ജോമോന്‍ ജ്യോതിര്‍, നോബി, എന്നിവരാണ് ചിത്രത്തിലേ മറ്റ് താരങ്ങള്‍.

ഛായാഗ്രഹണം- റഹീം അബൂബക്കര്‍, എഡിറ്റര്‍- ജോണ്‍കുട്ടി, സംഗീതം- അങ്കിത് മേനോന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം & കനിഷ്‌ക ഗോപിഷെട്ടി, ലൈന്‍ പ്രൊഡ്യൂസഴ്‌സ്- അജിത് കുമാര്‍ & അഭിലാഷ് എസ് പി & ശ്രീനാഥ് പി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാര്‍, ക്രീയേറ്റീവ് ഡയറക്ടര്‍- സജി സബാന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജീവന്‍ അബ്ദുള്‍ ബഷീര്‍, ഗാനരചന- മനു മന്‍ജിത്, വിനായക് ശശികുമാര്‍, ബ്ലാക്ക്, സുശാന്ത് സുധാകരന്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ മണി, സൗണ്ട് മിക്‌സിങ്- വിഷ്ണു സുജാതന്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്- വിപിന്‍ വി, മാര്‍ക്കറ്റിംഗ്- ടെന്‍ ജി മീഡിയ, പ്രൊഡക്ഷന്‍ മാനേജര്‍- സുജിത് ഡാന്‍, ബിനു തോമസ്, വി എഫ് എക്‌സ്- ഡി ടി എം, സ്റ്റില്‍സ്- ശ്രീക്കുട്ടന്‍ എ എം, ടൈറ്റില്‍ ഡിസൈന്‍- ഡ്രിപ് വേവ് കളക്റ്റീവ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്.

Leave a Reply

Your email address will not be published. Required fields are marked *