Your Image Description Your Image Description

കോഴിക്കോട് : സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ. കോഴിക്കോട് പയമ്പ്ര സ്വദേശി തോട്ടപ്പാട്ട്ചാലില്‍ അബിന്‍ സന്തോഷ് (19) ആണ് അറസ്റ്റിലായത്‌. ഇയാളെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ നരിക്കുനി എന്ന സ്ഥലത്ത് വെച്ച് അബിന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *