Your Image Description Your Image Description

ടോ​ക്യോ: അ​മേ​രി​ക്ക​യു​ടെ ജ​പ്പാ​നി​ലു​ള്ള വ്യോ​മ​താ​വ​ള​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​നം.സംഭവത്തിൽ നാ​ല് ജാ​പ്പ​നീ​സ് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​പ്പാ​ന്‍റെ തെ​ക്ക​ൻ ദ്വീ​പാ​യ ഒ​കി​നാ​വ​യി​ലെ യു​എ​സ് വ്യോ​മ​താ​വ​ള​ത്തി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​കി​നാ​വ പ്രി​ഫെ​ക്ച​റ​ൽ സ​ർ​ക്കാ​രി​ന്റെ കീ​ഴി​ലു​ള്ള ക​ഡേ​ന വ്യോ​മ​താ​വ​ള​ത്തി​ലെ ആ​യു​ധ​സം​ഭ​ര​ണ ശാ​ല​യി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

സ്ഫോ​ട​ന​ത്തി​ൽ യു​എ​സ് സൈ​നി​ക​ർ​ക​ക് പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത് പൊ​ട്ടാ​തെ ​കി​ട​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കും മു​ൻ​പ്‌ സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. സൈ​നി​ക​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്ന് സ്വ​യം​പ്ര​തി​രോ​ധ​സേ​ന (എ​സ്ഡി​എ​ഫ്) പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *