Your Image Description Your Image Description

മേടം: ദാനധർമങ്ങൾ ചെയ്യും. സാമർത്ഥ്യത്തോടെ കാര്യങ്ങൾ നേടിയെടുക്കും. നന്നായി ആലോചിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക. പ്രധാന രേഖകളിൽ ഒപ്പുവെയ്ക്കുന്നതിന് മുമ്പ് നന്നായി വായിച്ച് മനസിലാക്കുക. ലഘുവായ രോഗങ്ങൾക്കു സാധ്യതയുണ്ട്.

ഇടവം: പഠനരംഗത്തു ശോഭിക്കാനാകും. കാർഷികരംഗത്തുള്ളവർക്കു നല്ല ദിവസമാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കും. മനസിനെ സന്തോഷിപ്പിക്കുന്ന വാർത്തകൾ ശ്രവിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടും.

മിഥുനം: നേതൃഗുണം പ്രകടിപ്പിക്കും. കർമമേഖല വിപുലീകരിക്കും. സുഹൃത്‌സഹായം ഉണ്ടാകും. ക്രയവിക്രയങ്ങളിലേർപ്പെടും. തൊഴിൽ രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കപ്പെടും. ആരോഗ്യപരമായി നേരിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്.

കർക്കടകം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കർമ്മ മേഖലയിൽ അനുകൂല അനുഭവങ്ങളുണ്ടാകും. ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. പോലീസ് ഉദ്യോഗസ്ഥന്മാർക്ക് കടുത്ത വിമർശനം നേരിടും. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് നിയമനം സ്ഥിരപ്പെട്ടു കിട്ടും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. കുടുംബത്തോടൊപ്പം ഉല്ലാസയാത്രകൾ പ്ലാൻ ചെയ്യും.

ചിങ്ങം: വരവിൽ കവിഞ്ഞ് ചെലവ് കൂടും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും. വിദേശത്ത് നിന്നും നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവരുടെ പരിശ്രമം നടക്കും. ആരോഗ്യപരമായി അനുകൂല സമയം. വാഹന സംബന്ധമായി ചെലവുകൾ കൂടും. അസമയത്തുള്ള യാത്രകൾ ഒഴിവാക്കണം. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല.

കന്നി: ആഡംബരപ്രിയം പ്രകടിപ്പിക്കും. ഉന്നതവ്യക്തികളെ പരിചയപ്പെടും. തീർത്ഥ യാത്രകൾ ഉണ്ടാകും. ചില കേസുകൾ ഒത്തുതീർപ്പാകും. വീടിന് ചെറിയ അറ്റകുറ്റപ്പണികൾ നടത്തേണ്ടതായി വരും. വരവിൽ കവിഞ്ഞ് ചെലവ് കൂടാനിടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

തുലാം: ദാമ്പത്യ സുഖം വർധിക്കും. ​ഗൃഹ നിർമ്മാണത്തിൽ തടസ്സങ്ങളുണ്ടാകാം. ഭൂമിസംബന്ധമായ തർക്കങ്ങളിൽ ഏർപ്പെടേണ്ടി വരും. പിതാവിന്റെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. യാത്രാവേളയിൽ വിലപ്പെട്ട രേഖകൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

വൃശ്ചികം: പ്രതികൂലമായ അനുഭവങ്ങളാകും കൂടുതൽ. വാക്കുതർക്കങ്ങളിൽ ഇടപെടരുത്. മുതിർന്നവരുടെ വാക്കുകൾ മാനിക്കണം. എല്ലാ രംഗത്തും ശ്രദ്ധ ആവശ്യമാണ്. നല്ല കർമങ്ങളിലൂടെ ഗുണം വർധിപ്പിക്കാനാവും. വീട്ടിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.

ധനു: മം​ഗള കർമ്മങ്ങളിൽ പങ്കെടുക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ആഘോഷവേളകളിൽ പങ്കെടുക്കും. സാഹിത്യകാരന്മാർക്ക് പുതിയ കൃതികൾ പ്രസിദ്ധീകരിക്കാൻ സാധിക്കും. ചെയ്യുന്ന തൊഴിലിൽ പൂർണ്ണതൃപ്തി ഉണ്ടാകില്ല. സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം.

മകരം: ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽ പരമായി ധാരാളം മത്സരങ്ങൾ നേരിടും. ശത്രുക്കൾ നിഷ്പ്രഭരാകും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കണം. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്ക് തടസം നേരിടും.

കുംഭം: തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. സംസാരത്തിൽ വളരെയധികം ശ്രദ്ധിക്കണം. ദൂരയാത്രകൾ വേണ്ടിവരും. കച്ചവടക്കാർക്ക് അധികലാഭം ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. വിദ്യാർഥികൾ പഠന പുരോഗതി പ്രകടമാക്കും.

മീനം: പ്രയാസമെന്നു തോന്നിയ പല സംഗതികളും വളരെ വേഗത്തിൽ ചെയ്തു തീർക്കാൻ കഴിയും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസമുണ്ടാകാതെ ശ്രദ്ധിക്കണം. കർമ്മ‌ മേഖലയിൽ അഭിവൃദ്ധി ഉണ്ടാകും. ഗൃഹനിർമ്മാണം കൃത്യ സമയത്ത് പൂർത്തീകരിക്കാൻ കഴിയാതെ വരും. ജോലിയിലുള്ള ഉയർച്ച മാനസിക സംതൃപ്തി ഉണ്ടാക്കും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *