Your Image Description Your Image Description

ബഹ്റൈനിൽ പാ​ർ​പ്പി​ട കെ​ട്ടി​ട​ങ്ങ​ളി​ൽ സി.​സി.​ടി.​വി കാ​മ​റ​ക​ൾ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി​മാ​ർ. പാ​ർ​ല​മെ​ന്റി​ന്റെ സ്ട്രാ​റ്റ​ജി​ക് തി​ങ്കി​ങ് ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ അ​ഹ്മ​ദ് അ​ൽ സ​ല്ലൂ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​കൂ​ട്ടം എം.​പി​മാ​രാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. മോ​ഷ​ണം, ന​ശീ​ക​ര​ണം, നി​യ​മ​വി​രു​ദ്ധ​മാ​യ റേ​സി​ങ് എ​ന്നി​വ​യു​ൾ​പ്പെ​ടെ രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​ർ​ദേ​ശം. വീ​ടു​ക​ൾ, വി​ല്ല​ക​ൾ, അ​പ്പാ​ർ​ട്മെ​ന്‍റ് കെ​ട്ടി​ട​ങ്ങ​ൾ, പാ​ർ​പ്പി​ട കോ​മ്പൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. നി​ല​വി​ൽ ശി​പാ​ർ​ശ സ​തേ​ൺ, നോ​ർ​ത്തേ​ൺ, മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ളും ക്യാ​പി​റ്റ​ൽ ട്ര​സ്റ്റീ​സ് ബോ​ർ​ഡും അ​വ​ലോ​ക​നം ചെ​യ്തു​വ​രു​ക​യാ​ണ്.

പൊ​തു​സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യാ​യ പു​തി​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ബ​ഹ്റൈ​ൻ ത​യാ​റാ​കേ​ണ്ട​തു​ണ്ടെ​ന്നും ഇ​തി​നാ​യി പ്ര​ധാ​ന റോ​ഡു​ക​ൾ​ക്കും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പു​റ​മെ, രാ​ജ്യ​മെ​മ്പാ​ടും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും പാ​ർ​ല​മെ​ന്റി​ന്റെ സാ​മ്പ​ത്തി​ക, സാ​മ്പ​ത്തി​ക കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.ഗാ​ർ​ഹി​ക ജീ​വി​ത​ത്തി​ൽ ക​ട​ന്നു​ക​യ​റ്റം ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യ​ല്ല കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് സ​തേ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല അ​ബ്‌​ദു​ല്ല​ത്തീ​ഫ് രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. സു​ര​ക്ഷി​ത​വും ശാ​ന്ത​വു​മാ​യി ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന അ​യ​ൽ​പ​ക്ക​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *