Your Image Description Your Image Description

ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ തങ്ങളുടെ ആറാമത്തെ ഇലക്ട്രിക് വാഹനമായ ഹാരിയർ ഇവിയെ 21.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിൽ പുറത്തിറക്കി. കമ്പനി വരും മാസങ്ങളിൽ രണ്ട് പുതിയ എസ്‌യുവികൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

അപ്‌ഡേറ്റ് ചെയ്ത പഞ്ച്, പുതിയ സിയറ എന്നിവയാണ് ഈ മോഡലുകൾ. 2025 ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് തീവ്രമാകുന്ന മത്സരത്തിനിടയിൽ അതിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ സഹായിക്കും. അതേസമയം പുതിയ ടാറ്റ സിയറ ബ്രാൻഡിന്റെ ഐക്കണിക് എസ്‌യുവി നെയിംപ്ലേറ്റിന്റെ മഹത്തായ തിരിച്ചുവരവിനെ അടയാളപ്പെടുത്തും.  പുതുക്കിയ ടാറ്റ പഞ്ച് അടുത്തിടെ പരീക്ഷണയോട്ടത്തിനിടെ ക്യാമറയിൽ പതിഞ്ഞു. മൈക്രോ എസ്‌യുവിയിൽ അതേ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 7 ഇഞ്ച് ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടാകും. ചെറുതായി പരിഷ്‍കരിച്ച ഡാഷ്‌ബോർഡും കുറച്ച് പുതിയ സവിശേഷതകളും ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻവശത്ത് കോസ്മെറ്റിക് മാറ്റങ്ങളും വരുത്താൻ സാധ്യതയുണ്ട്.

പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചില ഡിസൈൻ ഘടകങ്ങൾ പഞ്ച് ഇവിയിൽ നിന്ന് ലഭിച്ചേക്കാം. 2025 ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ അതേ 1.2 ലിറ്റർ, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് പ്രതീക്ഷിക്കുന്നത്. മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ മോട്ടോർ പരമാവധി 86 bhp പവറും 113 Nm ടോർക്കും ഉത്പാദിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *