Your Image Description Your Image Description

ബലി പെരുന്നാളിനോടനുബന്ധിച്ച് അൽ താവൂനിലെ ഷാർജ എക്‌സ്‌പോ സെന്ററിൽ വിപണനമേള ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടെയുള്ളവരെ മേള ആകർഷിക്കുന്നു. ലോകോത്തര ബ്രാൻഡുകൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാകും എന്ന പ്രത്യേകതയാണ് മേള പ്രത്യേക ആകർഷണമായി മാറുന്നത്.തുണിത്തരങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, ബാഗുകൾ തുടങ്ങി വിപുലമായ ഉൽപന്നങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നു. ഈ മാസം 15 വരെ നീണ്ടുനിൽക്കുന്ന മേളയിൽ കുട്ടികൾക്കായി വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

വെള്ളിയാഴ്ചകളിൽ വൈകിട്ട് 3 മുതൽ രാത്രി 12 വരെയും മറ്റ് ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 12 വരെയുമാണ് മേള. പെരുന്നാൾ ഷോപ്പിങ്ങിന് രസകരമായ അനുഭവമൊരുക്കുന്ന മേള, കുടുംബസമേതം സമയം ചെലവിടാനും മികച്ച അവസരമാണ്. പ്രവേശനം സൗജന്യം.

Leave a Reply

Your email address will not be published. Required fields are marked *