Your Image Description Your Image Description

പാലക്കാട്: ഈ സീസണിൽ മികച്ച ലാഭം നേടിയിരിക്കുകയാണ് മുതലമട മാങ്ങ. മാങ്ങയ്ക്ക് നല്ല വില ലഭിച്ചതും കീടബാധ കുറവായതിനാൽ 60 ശതമാനത്തിലേറെ ഉൽപാദനമുണ്ടായതും നേട്ടത്തിന് കാരണമായി. മുംബൈ, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ബെംഗളൂരു എന്നീ പ്രധാന വിപണികൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിലും ഇത്തവണ മുതലമട മാങ്ങയ്ക്ക് മികച്ച വില ലഭിച്ചു.

സീസൺ പകുതിയായപ്പോ‌ൾ ഗൾഫ് രാജ്യങ്ങളിലെ മാളുകളിൽ മുതലമട അൽഫോൻസ മാങ്ങയുടെ വില കിലോഗ്രാമിന് 1350 രൂപ വരെയെത്തിയിരുന്നു. ഡിസംബർ അവസാനം ആരംഭിച്ച് മേയ് വരെ നീളുന്ന മാമ്പഴക്കാലത്തെ സംഭരണത്തിനും വിപണനത്തിനുമായി ഇരുനൂറിലധികം സംഭരണ – വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 6 കേന്ദ്രങ്ങളിൽ 50 – 60 കോടി രൂപയുടെ വിറ്റുവരവ് ഇത്തവണയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *