Your Image Description Your Image Description

കേരള ഹൈക്കോടതി കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒമ്പത് ഒഴിവുകളാണുള്ളത്. ബിരുദ യോഗ്യതയുള്ള ഉദ്യോ​ഗാർത്ഥികൾക്ക് 2025 ജൂൺ 10 മുതൽ ജൂലൈ 8 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 8 ആണ്. ഓഫ് ലൈൻ ആയി അപേക്ഷിക്കുന്നവർക്ക് ജൂലൈ 11 മുതൽ 18 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.

യോ​ഗ്യത

അപേക്ഷകർ കേരളത്തിലെ അംഗീകൃത സർവകലാശാലകളിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. കൂടാതെ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ KGTE (ഹയർ) അല്ലെങ്കിൽ ഇംഗ്ലീഷ് ഷോർട്ട്ഹാൻഡിൽ KGTE (IIHR) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഉണ്ടായിരിക്കണം.

അപേക്ഷാ ഫീസ്

ജനറൽ വിഭാഗത്തിൽപ്പെട്ടവർ 500 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്. SC/ST, PWD വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി ഫീസ് അടയ്ക്കാം.

തിരഞ്ഞെടുപ്പ്

ഡിക്റ്റേഷൻ പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. ഡിക്റ്റേഷന് 100 മാർക്കും ഇന്റർവ്യൂവിന് 10 മാർക്കുമാണ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ രണ്ട് ഘട്ടങ്ങളിലും കുറഞ്ഞത് 50% മാർക്ക് നേടേണ്ടതുണ്ട്.

യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *